2ജിബി ഡാറ്റ 365 ദിവസ്സത്തേക്കു ;വൊഡാഫോൺ ഐഡിയ ,ജിയോ പ്ലാനുകൾ

ജിയോയുടെ പുതിയ ന്യൂ ഇയർ പ്ലാനുകൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നു .പുതിയ പ്ലാനുകൾ അല്ല എന്നതാണ് മറ്റൊരു പ്രധാന വിശേഷം .നേരത്തെ ഇന്ത്യയിൽ മറ്റു കണക്ഷനുകളിലേക്കു ലിമിറ്റഡ് ആയി വിളിച്ചുകൊണ്ടിരുന്ന ജിയോ ഉപഭോതാക്കൾക്ക് ഇനി ജിയോയുടെ പ്ലാനുകളിൽ ഇന്ത്യയിൽ എവിടേക്കും ഏത് നെറ്റ് വർക്കുകളിലേക്കും അൺലിമിറ്റഡ് ആയി വിളിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ 1 വർഷത്തെ വാലിഡിറ്റിയിൽ വി ഐ ,ജിയോയുടെ അത്തരത്തിൽ ലഭിക്കുന്ന പ്ലാനുകളെയാണ് ഇവിടെ പരിചയപ്പെടുന്നത് .

ജിയോയുടെ 1 വർഷത്തെ പ്ലാനുകൾ 

365 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 2599 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .2599 രൂപയുടെ പ്ലാനുകളിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 2 ജിബി ഡാറ്റ വീതം 365 ദിവസത്തേക്ക് ലഭിക്കുന്നു .അൺലിമിറ്റഡ് ഓഫറുകളിൽ ആദ്യം എടുത്തു പറയേണ്ടത് 129 രൂപയുടെ പ്ലാനുകളെയാണ് .


129 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .2ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ മറ്റു ടെലികോം കമ്പനികൾ 149 രൂപയുടെ റീചാർജുകളിലാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത് എന്നാണ് ജിയോ അവകാശപ്പെടുന്നത് .

വൊഡാഫോൺ ഐഡിയ പ്ലാനുകൾ 

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് 2595 രൂപയുടെ പ്ലാനുകളിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .2595 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് കോളുകളും ആണ് .അതുപോലെ തന്നെ ദിവസ്സേന 100sms എന്നിവയും ലഭിക്കുന്നതാണ് .കൂടാതെ ZEE5 പ്രീമിയം ആക്സസ് ഒരു വർഷത്തേക്ക് ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .