100 രൂപ കടന്നു പെട്രോൾ ; രാജ്യത്ത് പത്താം ദിവസവും പെട്രോൾ വില കുതിപ്പ് തുടരുന്നു

രാജ്യത്ത് പെട്രോള്‍ വില നൂറുകടന്നു. കഴിഞ്ഞ പത്തു ദിവസങ്ങളായി വന്‍കുതിപ്പാണ് ഇന്ധന വിലയില്‍ ഉണ്ടായിരിക്കുന്നത്.

ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി. ഇതോടെ വില നൂറില്‍ എത്തി. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ പെട്രോള്‍ വില 100.07 രൂപയിലെത്തി.

കോട്ടയത്ത് ഇന്ന് പെട്രോളിന് 90.08 രൂപയും
ഡീസലിന് 84.67 രൂപയുമാണ്. കൊച്ചിയില്‍
പെട്രോളിന് 88.91 രൂപയും ഡീസലിന് 84.42 രൂപയും.