Technology
രണ്ടാഴ്ചയ്ക്കുള്ളില്‍ ബിറ്റ്കോയിന് നഷ്ടമായത് 12,000 ഡോളര്‍ 😳
അടുത്തയിടെ 40,000 ഡോളർ കടന്ന ബിറ്റ്കോയിന്റെ മൂല്യം 15ദിസവംകൊണ്ട് താഴ്ന്നത് 10,000 ഡോളറിലേറെ. 24 മണിക്കൂറിനിടെമാത്രം 2000 ഡോളറിലേറെയാണ് ചാഞ്ചാട്ടമുണ്ടായത്.
വൻകിട നിക്ഷേപകർ വൻതോതിൽ വിറ്റൊഴിഞ്ഞതാണ് ബിറ്റ്കോയിന്റെ മൂല്യത്തെ ബാധിച്ചത്. തിങ്കളാഴ്ചയിലെ 35,000 ഡോളർ നിലവാരത്തിൽനിന്ന് നാലുശതമാനമാണ് താഴെപ്പോയത്. 30,000 ഡോളർ നിലവാരത്തിലേയ്ക്കുപതിച്ച കോയിന്റെ മൂല്യം വൈകാതെ 32,000ത്തിലെത്തുകയുംചെയ്തു.
42,604 ആയിരുന്നു ബിറ്റ്കോയിന്റെ ഏറ്റവും ഉയർന്നമൂല്യം. പ്രമുഖ ആഗോള ധനകാര്യ സ്ഥാപനങ്ങളായ ബ്ലാക്റോക്സും ഗോൾഡ്മാൻ സാച്സും ക്രിപ്റ്റോ കറൻസിയിൽനിന്ന് പിൻവാങ്ങിയത് ബിറ്റ്കോയിനെ സമ്മർദത്തിലാക്കിയിരുന്നു. ബബിൾ സോണിലാണെന്ന വിലയിരുത്തരും വൻതോതിൽ വിറ്റൊഴിയാൻ വൻകിടനിക്ഷേപകരെ പ്രേരിപ്പിച്ചു.