പൊക്കോ x2 റിവ്യൂ


POCO X2 - 30 Days Review❤️

കഴിഞ്ഞ ജൂൺ ആണ് ഫോൺ വാങ്ങിയത്. പലരും ബാറ്ററി വൻ ദുരന്തം ആണെന്ന് ഒക്കെ പറഞ്ഞു.പക്ഷെ എനിക്കും ഇത് ആദ്യം ഇഷ്ടപെട്ടില്ല പിന്നെ Realme x2 വിനേക്കാൾ ബെറ്റർ ആണെന്ന് തോന്നി because Updates &UI... 

DISPLAY---
മുൻപ് ഉപയോഗിച്ചത് LCD ആയത് കൊണ്ട് ഇത് എനിക്കൊരു പോരായ്മ ആയിട്ട് തോന്നിയില്ല, എന്നാലും Amoled നേക്കാൾ ബെറ്റർ അല്ല എന്നറിയാം , ആദ്യ ആഴ്ച കണ്ണിന് ചെറിയൊരു വേദന പോലെ തോന്നി , ഇപ്പോൾ അങ്ങനെ പ്രശ്നം ഇല്ല . Satisfied ആണ്, 

ക്യാമറ ----
 എടുത്ത് പറയേണ്ട ഒന്നാണ് ക്യാമറ 👌
ഞാൻ അത്ര ഒന്നും ക്യാമറ ഉപയോഗിക്കാറില്ല.. എടുത്ത കുറച്ചു Pics ഒക്കെ കൊള്ളാം, Portrait മോഡൽ ഇഷ്ടപ്പെട്ടു.. [ camera അല്ല എന്റെ priority ]

Mount Finger---
കൊള്ളാം നല്ല സ്മൂത്ത്‌ ഉണ്ട്, ഇഷ്ടപ്പെട്ടു, പക്ഷെ കീശയിൽ ഇടുമ്പോൾ, ചാർജ് കുത്തുമ്പോൾ വിരൽ കൊണ്ട് സ്ക്രീൻ ഓൺ ആവുന്നുണ്ട്.. [ Touch option മാറ്റാൻ ഉണ്ട്.. എപ്പോളും മാറ്റി കൊണ്ടിരിക്കാൻ പറ്റില്ലാലോ 😌]

Game Experience ---
PES മാത്രമേ കളിക്കാറുള്ളു. നല്ല സ്മൂത്ത്‌ ആയിട്ട് കളിക്കാൻ പറ്റുന്നു , ഹീറ്റ് ഉണ്ട്, പെട്ടന്ന് തന്നെ അത് പോവുന്നുണ്ട് . 

weight സത്യം പറഞ്ഞാൽ ഒരു പോരായ്മ ആയിട്ട് തോന്നിയില്ല.. മുൻപ് യൂസ് ചെയ്‍തത് sam j5 ആണ് so.. 

ബാറ്ററി ---

ഇതാണ് മെയിൻ, നല്ല ബാറ്ററി ആണ് 60Hz, normal use 1 Day sure ആണ്. ഗെയിം ഉണ്ടേൽ 2 പ്രാവശ്യം ചാർജ് വേണം.. ബാറ്ററി പൂർണ satisfied ആണ് ✌️.സ്പീഡ് ചാർജ് പക്കാ 💯❤️

Demerits ----

Test നുവേണ്ടി ഒരിക്കൽ വീഡിയോ നോക്കിയിരുന്നു അന്ന് നല്ല പോലെ ഹീറ്റ് ആവുന്നുണ്ട്, അത്പോലെ ബാറ്ററി drain ഉണ്ട്   /
* ഇടയ്ക്ക് വട്സപ് ഒക്കെ യൂസ് ചെയ്യുമ്പോൾ ടച്ച്‌ വർക്ക്‌ ആവുന്നില്ല 😐.. 
* 90 & തൊട്ട് 100 ആവാൻ കുറച്ചു ടൈം എടുക്കുന്നു, 
* 120 HZ ഉണ്ടായിട്ടും അനുഭവം ചെയ്യാൻ പറ്റാത്ത അവസ്ഥ because ബാറ്ററി drain പേടി കാരണം 💀

ഇത്രേ ഉള്ളു... ഇതുവരെ Satisfied ആണ്.. ക്യാമറ സാമ്പിൾ x2 യൂസേഴ്സ് ഇട്ട് നൽകിയാലും...

Post a Comment

0 Comments