എന്താണ് ഡാർക്ക്‌വെബ്ബ്? അത് നിയമവിരുദ്ധമാണോ? !


ഡാർക്ക് വെബ്ബും 🖥️🌐 പച്ച സ്ക്രീനും 😁⚠️🛅
_____________________________________________

ഇന്ന് നമ്മുടെ സമൂഹമാദ്ധ്യമങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ഒരു ചർച്ചാവിഷയമാണ് ഈ പറഞ്ഞ #Darkweb #Hacking #GreenLetteredScreen. സംഭവം പണ്ടുമുതലേ ഉണ്ടെങ്കിലും നമ്മുടെ കേരളത്തിൽ ഇത് ഇത്ര അധികം famous ആയത് ഒരുപക്ഷേ 'അഞ്ചാം പാതിരാ' സിനിമ ഇറങ്ങിയതിന് ശേഷമാണ്. ഇതിപ്പോ പറയാൻ എന്താണ് കാരണം എന്ന് ചോദിച്ചാൽ, പലരുടെയും മിഥ്യാധാരണകളും  അതിന്റെ സത്യാവസ്ഥയും തമ്മിലുള്ള അന്തരം വളരെ വലുതാണ് എന്ന് തോന്നിയതുകൊണ്ടാണ്. പിന്നെ ഇപ്പോ #Lockdown ഒക്കെ ആയിട്ട് വീട്ടിൽ വെറുതെ ഇരിക്കുവല്ലേ... So, Let's unlock the #Myths and #Truths behind #Darkweb.😎 I know it's going to be lengthy... But പറയാതെ വയ്യ, അതുപോലത്തെ കോമഡിയാ🤣 daily കാണുന്നത്. 

ആദ്യം തന്നെ പറയട്ടെ, darkweb എന്ന് പറഞ്ഞാൽ hacking എന്നല്ല. പിന്നെ കുറേപ്പേർ ഇറങ്ങിയിട്ടുണ്ട്, #Tor എന്നും പറഞ്ഞ്. അല്ല ഭായ്, ഇങ്ങളിതെനതാ പറയുന്നെ.. 2002ന് മുന്നേ ഈടയാരും ഹാക്ക് ചെയ്തിട്ടില്ലാ..?!🤔 അതെ, tor  അവരുടെ സർവീസ് തുടങ്ങിയത് തന്നെ 2002ലാണ്. 1969ൽ internetന്റെ ആദ്യ രൂപമായ #ARPANET വന്നപ്പോൾ മുതൽ അതിന്റെ കൂടെ വന്നതാ ഹാക്കിങും.🕵🏻‍♂ അപ്പോ നിങ്ങൾ ചോദിക്കും ഇതൊക്കെ പറ്റീരാണോ ? അല്ല, ഒരിക്കലും പറ്റിക്കൽ അല്ല. എന്നാൽ കേട്ടതെല്ലാം സത്യവുമല്ല, കേൾക്കാത്ത കുറെയേറെ സത്യങ്ങൾ ഉണ്ട് താനും. 🤷🏻‍♂ പച്ച അക്ഷരങ്ങൾ ഉള്ള സ്ക്രീനുപയോഗിക്കുന്നവർ എല്ലാം ഹാക്കർമാർ അല്ല... അതുപോലെ, ഹാക്കർമാർ എല്ലാം സൈക്കൊകളും കള്ളന്മാരുമല്ല. ഒരു തരത്തിൽ പറഞ്ഞാൽ പാട്ട് പാടുകയും, dance കളിക്കുകയും ചെയ്യുന്ന പോലെ തന്നെ ഉള്ള ഒരു കലയാണ് ഹാക്കിങും. പല പ്രശസ്ത കമ്പനികളും അവരുടെ തന്നെ product hack ചെയ്യാൻ പണം കൊടുത്ത് hackersനെ ക്ഷണിക്കാറുണ്ട്. മിക്ക കമ്പനികളിലും #Security Analyst എന്ന ഒരു തസ്തികയും നിർബന്ധമായും കാണും. ഇതൊക്കെ അവരുടെ തന്നെ productന്റെ വീഴ്ചകൾ മനസ്സിലാക്കാൻ വേണ്ടിയാണ്. So, Hacking is also an Art 🎨. ഇതൊക്കെ നിങ്ങൾ കുറച്ച് പേർക്കെങ്കിലും ഒരുപക്ഷേ അറിയാമായിരിക്കും. നല്ലത്. 

Darkwebൽ കൂടെ ക്യാഷ് ഉണ്ടാക്കാമോ? Hacking എങ്ങനെ പഠിക്കാം? ഇങ്ങനെയുള്ള നിങ്ങളുടെ ചോദ്യങ്ങളൊക്കെ അവിടെ നിൽക്കട്ടെ. ഇനി കുറച്ച് നേരത്തേക്ക് നിങ്ങൾ കണ്ടും കേട്ടും മനസ്സിലാക്കിയതുമായ കാര്യങ്ങൾ എല്ലാം മാറ്റി ഒരിടത്തേക്ക് വെക്കൂ... Darkwebനെ പറ്റിയും Surface,Deepweb നെ പറ്റിയും Torനെ പറ്റിയും നമ്മുടെ യൂത്തൻ പിള്ളേർക്ക് മനസ്സിലാവാൻ ഒരു ചിന്ന example പറയാം. ആ ക്ലീഷേ iceberg കഥയല്ല കേട്ടോ...

അർജുനും ആതിരയും തമ്മിൽ മുടിഞ്ഞ പ്രേമത്തിലാരുന്നു😍. ഒടുവിൽ As Usual അവരത് തീരുമാനിച്ചു, "നമുക്ക് ഒളിച്ചോടാം..., എന്നിട്ട് ആരും അറിയാതെ ആർക്കും അറിയാത്ത ഒരു സ്ഥലത്ത് പോയി സുഖമായി ജീവിക്കാം..."  ഇനിയാണ് Twist. വളരെ Casual ആയി കൂട്ടുകാരിയുടെ വീട്ടിൽ പോകാനായി ഇറങ്ങുകയാണ് ആതിര. മറ്റൊരിടത്ത് കൂട്ടുകാരനെ കാണാനിറങ്ങുന്ന അർജുൻ കാത്തുനിൽക്കും. 
ഒരു പ്രൈവറ്റ് ബസ്സിൽ കയറി അർജുന്റടുത്ത് എത്താം എന്നതായിരുന്നു ആതിരയുടെ plan. (അതായത് ആതിര choose ചെയ്തത് Surface web ആയിരുന്നു). എല്ലാവരും യാത്ര ചെയ്യുന്ന അതേ വഴി.  
സ്വാഭാവികമായും, ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കൂട്ടുകാരന്റെ സഹായം തേടിയപ്പോൾ അർജുന് തന്റെ കുരുട്ടുബുദ്ധിക്കാരനായ കൂട്ടുകാരൻ ഉപദേശിച്ചത് ഇങ്ങനെ.. "ടാ, അവൾ Direct busil കയറി നിന്റടുത്തേക്ക് വന്നാൽ, അതാരേലും കണ്ട് സംഗതി വീട്ടിൽ അറിയും. So, നീ അവളോട് പറ അവളുടെ ഏതെങ്കിലും കൂട്ടുകാരിയുടെ വീട്ടിലേക്കുള്ള ബസ്സിൽ കയറി അവടെത്തിയിട്ട് റൂട്ട് മാറ്റാമെന്ന്." (ഇതാണ് ഏകദേശം deep webinte ഒരു concept. അതായത്, Google എന്തെകിലും സേർച്ച് ചെയ്തിട്ട് ലിങ്ക് കിട്ടിയിട്ടും search resultsന്റെ 3മത്തെയോ 4മത്തെയോ പേജിലെ ലിങ്ക് ഓപ്പൺ ചെയ്യുന്നപോലെ).
ഇപ്പോൽ ഇരുവരും ആതിരയുടെ ഫ്രണ്ടിന്റെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തി.
ജന്മനാ ഉടായിപ്പായ അർജുൻ അപ്പൊ ഒരു idea  പറഞ്ഞു. "എടി, നമ്മൾ കുറച്ചൂടെ careful ആകണം. So, നമുക്ക് ഒരു പർദ വാങ്ങി നീ അതിട്ടോ." (ഇതാണ് anonymous surfing)
അങ്ങനെ രാത്രി ആയപ്പോൾ നല്ലവരായ ഏതെങ്കിലും ലോറിക്ക് കൈ കാണിച്ചു അതിൽ കേറി പോകാം എന്ന് അവർ തീരുമാനിച്ചു. ആഗ്രഹം പോലെ നല്ലവനായ ഒരു ലോറികാരനേം കിട്ടി. (ഇൗ ലോറിയാണ് tor). എന്തെന്നാൽ ലോറി കേരളത്തിൽ നിന്ന് മുംബൈ നഗരത്തിലേക്ക് ആണ് പോകുന്നത്. പക്ഷേ അതിന് മുന്നേ ആയിട്ട് ചെന്നൈ, മൈസൂരു എന്നീ നഗരങ്ങളിൽ പോയിട്ടെ മുംബൈയിലേക്ക് പോകൂ. (ഇതാണ് tor network. ഒരു webpage access ചെയ്യാൻ നേരം tor networkൽ connect ചെയ്തിരിക്കുന്ന സന്ദേശം പല നോടുകൾ/Tor Server കളിലൂടെ യാത്ര ചെയ്താണ് അവസാനം വേണ്ട പേജിൽ എത്തുന്നത്.) Like മുംബൈയിൽ എത്തിയ ലോറി എവിടുന്നാ വന്നത് എന്ന് ചോദിച്ചാൽ മൈസൂരു നിന്നുമാണ് എന്നല്ലാതെ മറ്റൊന്നും ആർക്കും അറിയാൻ കഴിയില്ല. ഈ entire processനെയാണ് darkweb access ചെയ്യുന്നു എന്ന് പറയപ്പെടുന്ന ഒരു വഴി. 
ഇപ്പോൾ ആതിരയുടെ വീട്ടിൽ നിന്ന് വിളിച്ചാൽ സംശയം തോന്നാതിരിക്കാൻ കൂട്ടുകാരിയുടെ ഫോണിൽ നിന്ന് conference call ചെയ്താൽ ആ process is something like the working of VPN. ആതിരയുടെ വീട്ടിൽ വിചാരിക്കുന്നത് കൂട്ടുകാരിയുടെ അടുത്തുണ്ട് എന്നാണ്, പക്ഷേ ശെരിക്കും ആതിര മുംബൈയിൽ നിന്നുമാണ് സംസാരിക്കുന്നത്.

ഇനി ഇങ്ങനെയുള്ള netwrokil hacking നടക്കുമോ 
എന്ന് ചോദിച്ചാൽ നടക്കും. Tor network privacy തരുന്നു എന്നതുകൊണ്ട് hack ചെയ്യപ്പെടില്ല എന്ന തോന്നൽ വേണ്ട. നിങ്ങൾ ഏതെങ്കിലും വിധത്തിൽ നിങ്ങളുടെ information enter ചെയ്യേണ്ടി വന്നാൽ. Like login to any websites... There's more likely possibility that you may get hacked.
Suppose, ആതിരയും അർജുനും പോകുന്ന വഴിയിൽ വെച്ച് തങ്ങളുടെ പ്രേമ കഥകൾ ഡ്രൈവറോട് പറയുന്നുണ്ടായിരുന്നു എന്ന് വെക്കുക. അവർ ചെന്നൈയിലും മൈസൂരിലും ചായ കുടിക്കാൻ കയറിയ കടയിലും അവർ ഇരുന്നു കഥ പറയുന്നു.
(ആ കഥ എന്ന് പറയുന്നത് നിങ്ങളുടെ user credentials ആണെന്ന് വിചാരിക്കുക). 
ഡ്രൈവറുടെ സഹായി ആയി ലോറിയിൽ ഉണ്ടായിരുന്ന ആളോ, അല്ലെങ്കിൽ ചായ കുടിക്കാൻ കയറിയ കടയിലെ ആളോ ആകാം hacker.
മര്യാദയ്ക്ക് (Kerala to Mumbai directly / Surface web) ആയിരുന്നെങ്കിൽ ഡ്രൈവറുടെ സഹായിയെ മാത്രമേ സംശയിക്കേണ്ടതുള്ളായിരുന്നു. ഇതിപ്പോ വഴിനീളെ പാസ്‌വേഡും വിളിച്ച് പറഞ്ഞൊണ്ടല്ലെ പോകുന്നേ.

നിങ്ങളെ track ചെയ്യാൻ പറ്റില്ല എന്ന് പറയുന്നത് പോലെ തന്നെ അവരേയും track ചെയ്യാൻ പറ്റില്ല എന്ന സത്യം നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഇതൊക്കെ ശ്രദ്ധിച്ച് ഉപയോഗിച്ചാൽ കുഴപ്പമില്ല. ഇങ്ങനെയാണേൽ പിന്നെ എന്താണ് ഇതിന്റെ ഗുണം? കുറച്ച് privacy കിട്ടും അത്രന്നെ.

പിന്നെ credentials use ചെയ്യാനും information gather ചെയ്യാനുമൊക്കെ പറ്റും. പക്ഷേ, അത് swimming pool ൽ നീന്തൽ പഠിച്ച ധൈര്യത്തിൽ നടുക്കടലിൽ ചാടിയ അവസ്ഥയാകും. അതുകൊണ്ട് ചാടുന്നതിന് മുന്നേ നന്നായി നീന്തൽ പഠിക്കേണ്ടിയിരിക്കുന്നു. എത്ര നീന്തൽ പഠിച്ചാലും ആദ്യം കുറെ തവണ നടുക്കടലിൽ നീന്താൻ നോക്കിയാൽ എന്തായാലും തിമിംഗലത്തിന്റെ ഭക്ഷണമാകാൻ ചാൻസുണ്ട്. മനസ്സിലായില്ലേ, തോന്നിവാസം കാണിച്ചേന് പിടിച്ചു ജയിലിൽ ഇടുമെന്ന്. അപ്പോ ചോദിക്കും Tor use ചെയ്താൽ ട്രാക്ക് ചെയ്യില്ലല്ലോ എന്ന്... വെറുതെയാ, ട്രാക്ക് ചെയ്യാനുള്ള സാധ്യതകൾ കുറവാണ് എന്നേയുള്ളൂ. പിന്നെ എല്ലാത്തിനും ഒരു ശെരിയുണ്ട്. അങ്ങനെ ഇതിനെ approach ചെയ്താൽ ഒരുപക്ഷേ വെള്ളാരം കല്ലുകളും കിട്ടാം. 

***Conclusion***
internet എന്ന ലോകത്തിലെ ഒരു മുഖമാണ് ഇത്. ആദ്യം തന്നെ ആലോചിക്കുക നിങ്ങള്ക് ഇതൊക്കെ ശെരിക്കും ആവശ്യമാണോ.? 
Privacy എന്നതാണ് നിങ്ങളുടെ ലക്ഷ്യം എങ്കിൽ ഇത്രേം കഷ്ടപ്പെടേണ്ട. Default search engine duckduckgo ആക്കുക. പിന്നെ browser search ചെയ്തത് മറ്റു users അറിയരുതെങ്കിൽ private tab/ incognito mode ൽ browse ചെയ്യുക.
ഇനിയതിലും കൂടുതൽ Security വേണമെങ്കിൽ ഒരു VPN കൂടി ഉപയോഗിക്കാൻ ശ്രമിക്കുക.
ഇതിൽ കൂടുതൽ ഒന്നും ഒരു ശരാശരി മലയാളിക്ക് ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ, Banking serviceകളും മറ്റ് ലോഗിൻ സംവിധാനം ഉള്ള websiteകൾ use ചെയ്യുമ്പോൾ പരമാവധി direct web address type ചെയ്യാൻ ശ്രമിക്കുക. Bank/Website അനുവദിച്ചിട്ടുള്ള VPN service മാത്രം ഉപയോഗിക്കുക.

ദൈവമുള്ളിടത്തോളം കാലം പിശാചും കാണുമെന്ന് വിശ്വസിക്കുന്ന പോലെ, internet ഉള്ളിടത്തോളം കാലം HACKINGum കാണും. So, നമ്മൾ എല്ലാം പരമാവധി ശ്രദ്ധിച്ച് ഉപയോഗിക്കുക.


കടപ്പാട് 
അഭിജിത്ത് 

Post a Comment

0 Comments