റെഡ്മി നോട്ട് 9 പ്രൊ റിവ്യൂ


#Redmi_Note_9_Pro Review
Device Spec - 6 GB 128 GB Version SD 720 G
MIUI 11.0.6 
Security Patch April 2020
Android Version 10

#Look & #Feel
റെഡ്‌മിയുടെ Indisplay Punch Hole ക്യാമറയുമായി ഇറങ്ങിയ ആദ്യത്തെ ഫോൺ ആണെന്ന് തോന്നുന്നു. Front & Back ഉം ഗ്ലാസ് ആയത് കൊണ്ട് തന്നെ ഒരു പ്രീമിയം ഫീൽ തരുന്നുണ്ട്. Back കാണാൻ Huawei Mate സീരിയസിനെ പോലെ ഉണ്ട്. അല്പം weight കൂടുതൽ ഉള്ള ഫോണ് ആണ് Redmi Note 9 Pro എങ്കിലും അത്യാവശ്യം വലിയ ഫോൺ ആയതു കൊണ്ട് ഫോൺ കൈയ്യിൽ പിടിക്കുമ്പോൾ ഒക്കെ വലിയ ബുദ്ധിമുട്ട് തോന്നുന്നില്ല... Finger Print Sensor Side Mounted ആണ്, easy ആയി ഉപയോഗിക്കാൻ സാധിക്കും. Ear speaker ൽ തന്നെ ഒരു LED notification light ഉണ്ട്. 

#Processor & #Network
Sd 720 G ആണ് processor അത്യാവശ്യം നല്ല സ്പീഡ് തരുന്നുണ്ട്. Pubg , Call of duty ഒക്കെ Smoth ആയി HD യിൽ കളിക്കാം... Game Load ആകാൻ അല്പം സമയം എടുക്കുന്നുണ്ട്. Game കളിക്കുമ്പോൾ Over Heat ആയി ഒന്നും ഉണ്ടാകുന്നില്ല.. Facebook, Whatsapp, Messenger, Office, Gmail തുടങ്ങിയ Apps ഒക്കെ ഒരേ സമയം ഒന്നിച്ചു Smooth ആയി പ്രവർത്തിപ്പിക്കാൻ കഴിയുന്നുണ്ട്. 
ഞാൻ ഉപയോഗിക്കുന്ന vodafone, Jio network ൽ നല്ല സ്പീഡ് കിട്ടുന്നുണ്ട്. കൂടാതെ VoWifi യും Volte call ൽ നെറ്റും നന്നായി കിട്ടുന്നുണ്ട്. 

#Display
6.67 inch FHD+ IPS LCD ഡിസ്‌പ്ലേ ആണ് ഫോണിന് ഉള്ളത്. മികച്ച ദൃശ്യാനുഭവം നൽകുന്നുണ്ട്. 90/120 HZ അല്ല എന്നുള്ളത് ഒഴിച്ചു നിർത്തിയാൽ മികച്ച ഒരു Display തന്നെയാണ്. 

#Camera
സാംസങ്ങിന്റെ GM 2 , 48MP സെൻസർ ആണ് Main Camera, അത്യാവശ്യം നല്ല Image തരുന്നുണ്ട്. 5MP Macro യും 8MP Ultrawide ഈ price range ൽ അത്യാവശ്യം നല്ല image നല്കുന്നുണ്ട്. കൂടാതെ 2 MP Depth Sensor കൂടി ഉണ്ട്. Google Cam Install ചെയ്താൽ കുറച്ചു കൂടി നല്ല Image കിട്ടുന്നുണ്ട് (Stock & Google Cam ൽ എടുത്ത ഫോട്ടോ ഇടുന്നുണ്ട്), Video എടുക്കുമ്പോഴും Google Cam തന്നെയാണ് മികച്ചത്. അത്യാവശ്യം നല്ല Stabilization നും ഉണ്ട്. 
16 MP Slefi cameraയും അത്യാവശ്യം നല്ല output തരുന്നുണ്ട്. 

#Battery
18 Watt ചാർജർ ആണ് ഫോണിന് ഒപ്പം ഉള്ളത് 5000 MAh ഫുൾ ചാർജ് ആകാൻ ഏകദേശം 1.30 മണിക്കൂർ വേണം. നല്ല battery backup ഉണ്ട്. ഗെയിം കളിക്കുമ്പോഴും Draining കുറവാണ്. 

ഇവയൊക്കെ കൂടാതെ Infrared Sensor കൂടി ഫോണിൽ ഉണ്ട്. Speakers ഈ റേഞ്ചിൽ അത്യാവശ്യം നല്ല Output തരുന്നുണ്ട്.  90Hz/120 Hz ഒക്കെ ആവശ്യമില്ല എന്നു തോന്നുന്നവർക്കു ഈ Price Range ൽ നല്ല ഒരു ഫോൺ തന്നെയാണ്  Note 9 Pro. MIUI ൽ ഉള്ള advertisement ഓഫ്‌ ആക്കാൻ കഴിയുണ്ട്. പിന്നെ adb ഉപയോഗിച്ചു റൂട്ട് ചെയ്യാതെ blot wares uninstall ചെയ്യാൻ കഴിയും. 
(Portrait ഒഴികെ Watermark ഇല്ലാതെ ഫോട്ടോ Google Cam ൽ എടുത്തത് ആണ്)

Post a Comment

0 Comments