ചൈന ഫോണുകൾ നിരോധിക്കുമോ?


ഏതൊക്കെയോ വിവരദോഷികൾ ചൈന ഫോണുകൾ നിരോധിക്കണം എന്നൊക്കെ പറയുന്നു. 

ഈ കമ്പനികൾ ഇന്ത്യയിൽ ലക്ഷക്കണക്കിന് ആൾക്കാർക്ക് നേരിട്ടും അതിൽ കൂടുതൽ ആൾക്കാർക്ക് നേരിട്ടല്ലാതെയും ജോലി കൊടുക്കുന്നുണ്ട്. എല്ലാ രീതിയിലും ഉള്ള tax ഈ കമ്പനികൾ അടയ്ക്കുന്നുണ്ട്. അവരുടെ മാനേജർ ലെവലിൽ ഉള്ള ഉദ്യോഗസ്ഥർ income taxഉം അടയ്ക്കുന്നുണ്ട്. അവരുടെ പ്രൊഡക്ടുകൾക്കു 18% വരെ GSTഉം ഉണ്ട്. അല്ലെങ്കിൽ തന്നെ ഈ കമ്പനികൾ വളരെ കുറച്ചു ലാഭമേ എടുക്കുന്നോളു, അതുകൊണ്ടാണല്ലോ ഫോണുകൾക്ക് വില കുറവും. ഇവർ ഇപ്പോഴും ഈ രാജ്യത്ത് invest ചെയ്തുകൊണ്ട് ഇരിക്കുകയാണ്, വളർന്നുകൊണ്ടു ഇരിക്കുകയാണ്. അതായത് അവർ ഉണ്ടാക്കുന്ന profit ഇവിടെ തന്നെ invest ചെയ്യുന്നു. ഉണ്ടാക്കുന്ന profit തന്നെ വളരെ കുറവാണ്, അത് മുഴുവൻ ചൈനയിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞാൽ കണക്ക് ശരിയാവില്ലല്ലോ. അവർ ഉണ്ടാക്കുന്ന ലാഭത്തിനേക്കാളും തുക സർക്കാരിന് tax ആയി കിട്ടുന്നുണ്ടാകും. 

എന്നാലും ചൈന ആയതുകൊണ്ട് ബാൻ ചെയ്യണം എന്നാണ് പറയുന്നത് എങ്കിൽ, ബാൻ ചെയ്തിട്ട് ഏത് കമ്പനിയുടെ smartphone വാങ്ങണം? Ban chinese products campain തുടങ്ങിയപ്പോൾ തന്നെ ഫോണിന്റെ വില ഇരട്ടി ആക്കിയ സാംസങ് വാങ്ങണോ? അതോ ചൈനയിൽ നിന്ന് bulk ആയി ഫോൺ വാങ്ങിക്കൊണ്ടു വന്നു sticker ഒട്ടിച്ചു വിൽക്കുന്ന micromax ഇന്റെ ഫോൺ വാങ്ങണോ? അതോ 10000 രൂപയുടെ ഫോണിന് 20000 രൂപയുടെ വില ഇട്ടിട്ടു പണ്ട് പൂട്ടിപ്പോയ Nokia എന്ന കമ്പനിയുടെ brand name ഉപയോഗിക്കുന്ന HMD Global എന്ന കമ്പനിയുടെ ഫോൺ വാങ്ങണോ? ചൈനയിൽ ഉണ്ടാക്കുന്ന ഐഫോൺ ആണോ ഇനി നമ്മൾ 3 ഇരട്ടി വില കൊടുത്ത് വങ്ങേണ്ടേ?  ഇവയൊക്കെ അധിക വില കൊടുത്ത് വാങ്ങാൻ ഉള്ള കാശ് ഈ പറയുന്നവൻ നാട്ടുകാർക്ക് കൊണ്ട് കൊടുക്കുമോ? 

ഏത് company ആയാലും ഫോണിലെ Processor, Display, Camera lens ഒക്കെ ഇറക്കുമതി ചെയ്യേണ്ടി വരും, അതിപ്പോ സാംസങ് ആയാലും. അവ ഭൂരിഭാഗവും ചൈനയിൽ തന്നെ നിർമ്മിക്കുന്നത്. ഇന്ത്യയിൽ ഇവയൊന്നും നിർമ്മിക്കുന്നില്ല. അവയൊക്കെ നിർമ്മിക്കാൻ ഉള്ള facilities ഉണ്ടാക്കാൻ billions of dollors investment വേണം. അതൊന്നും ഒറ്റ രാത്രി കൊണ്ട് നടക്കുന്ന കാര്യം അല്ല. 2014 ഇൽ കേന്ദ്ര സർക്കാർ തുടങ്ങി വച്ച Make In India ഉള്ളതുകൊണ്ട് ഇപ്പോൾ ഇന്ത്യയിൽ വിൽക്കുന്ന 95% സ്മാർട്ട്‌ ഫോണുകളും ഇന്ത്യയിൽ തന്നെ assembly ചെയ്യുന്നു. 2014 ന് മുൻപ് അത് 10% ൽ താഴെ ആയിരുന്നു. ഇനിയും ഈ രാജ്യത്തു investment നടക്കാൻ ഉണ്ട്. അതിന് ഇപ്പോൾ ഈ രാജ്യത്ത് പ്രവർത്തിക്കുന്ന കമ്പനികളെ ബാൻ ചെയ്തു അല്ല നടപ്പിലാക്കേണ്ട. ബാൻ ചെയ്താൽ ഇത്ര നാൾ ഉണ്ടാക്കിക്കൊണ്ടു വന്നതൊക്കെ തകരും. സ്കൂൾ വിദ്യാഭ്യാസം എങ്കിലും ഉണ്ടെങ്കിൽ കാര്യം മനസ്സിലായിക്കാണും എന്ന് കരുതുന്നു. 

ഇന്ത്യയിൽ നിന്ന് ഒരു smartphone കമ്പനി ഉണ്ടാകണം എങ്കിൽ അതിന് ഇപ്പോൾ  ഒരാളെക്കൊണ്ടേ സാധിക്കു, എന്നാൽ അയാൾ അതിന് ഇറങ്ങിത്തിരിച്ചാൽ ഉടനെ കരച്ചിൽ തുടങ്ങും ഇവിടെ ചിലർ, 4G മുഴുവൻ തീറെഴുതി കൊടുത്തു, ഇനി smartphone നിർമാണം കൂടെ അയാൾക്ക്‌ കേന്ദ്രസർക്കാർ എഴുതിക്കൊടുത്തു എന്ന് പറഞ്ഞ് കുറേ എണ്ണം കരച്ചിൽ തുടങ്ങും. അവനൊക്കെ ആണ്  ഇന്ത്യയിൽ നിർമിക്കുന്ന ഫോണുകൾ നിരോധിക്കാൻ പറയുന്നത് കമ്പനി ചൈന ആയത് കൊണ്ട്. എന്നിട്ട് ബാക്കി കമ്പനികളോട് ഫോൺ വില കുറച്ചു കൊടുക്കാൻ അവന്റെ തന്തമാർ പറയും. 

Display manufacturing ഇന്ത്യയിൽ തുടങ്ങാൻ സാംസങ് മുന്നോട്ടു വന്നിട്ടുണ്ട്. അവർ തന്നെ ആണ് ഈ പറയുന്ന ചൈന കമ്പനികൾക്ക് ഡിസ്പ്ലേ ഉണ്ടാക്കി കൊടുക്കുന്നത്. അതുപോലെ ബാക്കി components ഉം ഇന്ത്യയിൽ ഇനി നിർമ്മിക്കാൻ വേണ്ട സാഹചര്യം നമ്മൾ ഉണ്ടാക്കണം. അതൊന്നും കേരള സർക്കാർ ചെയ്യില്ല എങ്കിലും ബാക്കി എല്ലാവരും ചെയ്യുന്നുണ്ട്. അതുകൊണ്ടാണല്ലോ അൻപതോളം assembly പ്ലാന്റുകൾ രാജ്യത്ത് വന്നിട്ട് അതിൽ ഒരെണ്ണം പോലും കേരളത്തിൽ വരാത്തത്. വിവരദോഷികൾ.. ചൈന ഫോണുകൾ നിരോധിക്കണം എന്ന് പറയുന്ന വിദ്യാസമ്പന്നർ വീട്ടിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സാധനങ്ങളും ഒന്ന് നോക്കുക, പകുതിയിൽ അധികം നിർമിച്ചിരിക്കുന്നത് ചൈനയിൽ നിന്നുള്ള raw materials കൊണ്ട് തന്നെയാവും. അപ്പോൾ അതൊന്നും നിരോധിക്കണ്ടേ? ഫോൺ മാത്രം നിരോധിച്ചാൽ മതിയോ? സ്വന്തം കുഞ്ഞിന് കളിക്കാൻ കൊടുക്കുന്ന കളിപ്പാട്ടം made in india ആണോ എന്ന് ഒന്ന് നോക്കിക്കേ.. അപ്പോൾ അറിയാം അവസ്ഥ..

Post a Comment

0 Comments