ജിയോയുടെ ഏറ്റവും മികച്ച ലാഭമുള്ള പ്ലാൻ അത് ഇതാണ്


Jio നൽകിയിരുന്ന ഏറ്റവും ലാഭകരമായ plan ആയിരുന്നു plan₹251, 2018 ഏപ്രിൽ മാസത്തിൽ IPL സീസണിൽ ക്രിക്കറ്റ് pack ആയിട്ടാണ് ആദ്യം ജിയോ ഇത് അവതരിപ്പിക്കുന്നത്, അന്ന് basic പ്ലാനുകൾക്ക് ഇന്നത്തെ അപേക്ഷിച്ച് വില കുറവായിരുന്നതിനാൽ ഈ ക്രിക്കറ്റ് pack അധികം ശ്രദ്ധനേടിയില്ല, പക്ഷെ പിന്നീട് TRAI പുതുക്കിയ നിയമത്തിലൂടെ RATE കുത്തനെ കൂടിയതും- JIO ഈ പ്ലാനിൽ മാത്രം മാറ്റം വരുത്താതെയിരുന്നതും ചെയ്തതോടെ എല്ലാവരും ഈ പ്ലാൻ ചെയ്യാൻ തുടങ്ങി, പിന്നീട് Corona എത്തിയതോടെ അംബാനി ഇതിന് Work From Home എന്ന് പേരും മാറ്റി നൽകി
കഴിഞ്ഞ ആഴ്ച ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് ഈ പ്ലാൻ അവർ എടുത്തുകളഞ്ഞത്, കാരണം മുന്നറിയിപ്പ് നൽകിയാൽ നല്ലയൊരു ശതമാനം ഉപഭോക്താക്കൾ റീചാർജ് ചെയ്ത് ഈ plan reserve ചെയ്യും
ഈ planന് പകരം പുതിയ 3 പ്ലാനുകൾ 
₹151 - 30GB ഡാറ്റ
₹201 - 40GB ഡാറ്റ
₹251 - 50GB ഡാറ്റ 
പക്ഷെ ഇതൊന്നും base plan ഇല്ലെങ്കിൽ work ചെയ്യില്ല, പിന്നെ ആകെ ആശ്വാസം daily ഡാറ്റ limit ഇല്ല, മാത്രമല്ല base പ്ലാനിന്റെ validity ആയതുകൊണ്ട് തന്നെ long term പ്ലാനിന്റെ കൂടെ ചെയ്താൽ അത്രയുംകാലം ഉപയോഗിക്കാം

₹251 ന് 102GB ഡാറ്റ 51ദിവസം validityൽ തന്നിരുന്നത് 50GB ലേക്ക് വെട്ടികുറച്ചിട്ട് എന്ത്അർദ്ധത്തിൽ ആണ്  More Data- Lesser Price എന്ന് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല , തീർന്നില്ല

ഇന്നലെ(14/05/2020) ഇതിൽ വീണ്ടും മാറ്റം വരുത്തി , base പ്ലാൻ validity എന്ന കടമ്പ മാറ്റി പുതിയ മൂന്ന് പ്ലാനുകൾക്കും 30ദിവസം വലിഡിറ്റി- അതായത് base പ്ലാൻ ഇല്ലെങ്കിലും 30 ദിവസം , അതോടെ long term പ്ലാനിന്റെ കൂടെ ചെയ്യാം എന്ന
 വ്യാമോഹവും പൊലിഞ്ഞു

◆  ഇനി എങ്ങനെ ലാഭകരമായി Recharge ചെയ്യാം എന്ന് പറയാം 
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Jioൽ നമ്മൾ topup ചെയ്യുന്ന ഓരോ 10രൂപയ്ക്കും 1GB ഡാറ്റ ലഭിക്കും, ഇത് ബുദ്ധിപൂർവ്വം ആലോചിച്ചു റീചാർജ് ചെയ്താൽ പല ലാഭകരമായ പ്ലാനുകളും ഉണ്ടാക്കാം
(2 ഉദാഹരണം ഞാൻ പറയാം, എല്ലാംകൂടി പറഞ്ഞാൽ പോസ്റ്റിന്റെ നീളം കൂടും )

1) നിങ്ങൾ 201₹  workfrom home pack ചെയ്താൽ നിങ്ങൾക്ക് ലഭിക്കുക 40GB ഡാറ്റയാണ്, എന്നാൽ ഇങ്ങനെ ചെയ്യാതെ,പകരം ₹200 topup ചെയ്യുക , അപ്പോൾ 20GB voucher + 163₹ main balanceഉം ലഭിക്കും, ഈ main balance ഉപയോഗിച്ച് 151₹ Work From Home plan ചെയ്താൽ total 50GB ലഭിക്കും,പക്ഷെ topup ചെയ്യുമ്പോൾ ലഭിക്കുന്ന 20GB voucher , ₹98 , 199, 555 പോലെയുള്ള base പ്ലാനുകളുടെ കൂടെ മാത്രമേ ഉപയോഗിക്കാൻ സാധിക്കു, എന്നാലും ലാഭമാണ്

2) 84 ദിവസം calls, sms, data എന്നിവ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പ്ലാൻ ആണ് ₹555, 
 jio നൽകുന്ന ₹329 ന്റെ പ്ലാനിനും മുകളിൽ പറഞ്ഞ എല്ലാ സേവങ്ങളും ലഭിക്കും-ഡാറ്റ ആകെ 6GB മാത്രം, ഇത് ആർക്കും ലാഭകരമായി തോന്നില്ല പക്ഷേ ഇത് ഇങ്ങനെ ചെയ്താൽ ( 410₹ ക്ക് topup ചെയ്യുക, അപ്പോൾ 41GB ഡാറ്റ+334₹ main balance , ഈ മെയിൻ balance ഉപയോഗിച്ച് ₹329 റീചാർജ് ചെയ്താൽ 84ദിവസത്തേക്ക് unlimited calls, sms, 47 GB data എന്നിവ ലഭിക്കും) ഇത് മുതിർന്നവർക്കും ,കുറച്ച് ഡാറ്റ ഉപയോഗിക്കുവർക്കും, പ്രയോജനപ്പെടും, ആകെ 410₹ മാത്രമേ ചിലവാകുകയുള്ളൂ, മാത്രമല്ല daily data limit ഇല്ലാതെയാണ് 47GB ലഭിക്കുക
ഇതുപോലെ ആലോചിച്ചു പല പ്ലാൻകളും ലാഭകരമായി ചെയ്യുക , 

പ്ലാനുകളിൽ ഉള്ള ഈ വിലക്കയറ്റം ഏകാധിപത്യത്തിലേക്കുള്ള സൂചനയാണ്, JIo ഒഴിവാക്കി വേറെ networkലേക്ക് മാറണം എന്ന് ആഗ്രഹിക്കുമ്പോളും    സാധിക്കാത്തത് മറ്റുകമ്പിനികളുടെ മെല്ലെപ്പോക്ക് തന്നെയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത് - 100₹ കൂടുതൽ കൊടുത്തുവേണമെങ്കിൽ recharge ചെയ്യാം, പക്ഷെ ടവർ കുഴിച്ചിടാൻ നമ്മളെകൊണ്ട് സാധിക്കില്ലല്ലോ

Post a Comment

0 Comments