വില കുതിക്കുന്നു;കേരളത്തില്‍ പെട്രോള്‍ വില 80 രൂപ കടന്നു

വില കുതിക്കുന്നു;
കേരളത്തില്‍ പെട്രോള്‍ വില 80 രൂപ കടന്നു

തുടർച്ചയായി പത്തൊമ്പതാമത്തെ ദിവസവും വിലകൂട്ടിയതോടെ കേരളത്തിൽ പെട്രോൾ വില 80 കടന്നു. 80.38 രൂപയാണ് കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസലിനാകട്ടെ 76.05 രുപയും. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ഡീസൽ വില പെട്രോൾ വിലയെ മറികടുന്നു. ഡീസൽ വില ലിറ്ററിന് 80.02 രൂപയും പെട്രോൾ വില 79.92 രൂപയുമാണ്. 19 ദിവസംകൊണ്ട് ഒരു ലിറ്റർ ഡീസൽവില 8.5രൂപയും പെട്രോൾവില 10.49 രൂപയുമാണ് കൂടിയത്. ലോക്ക്ഡൗണിലെ 82 ദിവസത്തെ ഇടവേളയ്ക്കുശേഷം ദിനംപ്രതി വില പരിഷ്കരിക്കാൻ തുടങ്ങിയതോടെ ഒരൊറ്റദിവസംപോലും ഇതുവരെ വിലവർധിക്കാതിരുന്നിട്ടില്ല.

Post a Comment

0 Comments