ആൻഡ്രോയ്ഡ് റൂട്ടിങ്, ഭാഗം 3

ആദ്യം എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു സൈറ്റ് പരിചയപ്പെടുത്താം. Xda developers
ആൻഡ്രോയ്ഡ് ഉം ആയി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അതിൽ ലഭ്യമാണ്. ഒരുപാട് ഡെവലപ്പർമാർ ഉള്ള ഒരു കൂട്ടായ്മ ആണ് അത് ഇന്ന് നമ്മൾ ഉപയോഗിക്കുന്ന റികവറികൾ റോമുകൾ റൂട്ട് മേതട്സ് എല്ലാം xda developers ന്റെ സംഭാവന ആണ് . കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ സൈറ്റ് സന്ദർശിക്കുക

Rooting
പലരും  ചോദിച്ച് വരുന്ന ഒരു സംഭവം ആണ് റൂട്ട് . റൂട്ട് ചെയ്താൽ എന്താണ് ഗുണം എന്നൊക്കെ.
ഫോൺ പ്രവർത്തിക്കുന്നത് os ന്റെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് പ്രത്യേകമായി പറഞ്ഞിട്ടുള്ള ചില നിയമങ്ങളും കാര്യങ്ങളും ഒക്കെ അനുസരിച്ചാണ് അത് പ്രവർത്തിക്കുന്നത് ഇതിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ഫോണിനെ പ്രവർത്തിപ്പിക്കാൻ ചെയ്യുന്ന ഒരു കാര്യമാണ് റൂട്ടിംഗ്. Taking control of your device എന്ന് സിംപിൾ ആയി പറയാം .
വിൻഡോസിൽ run this programme as admin എന്നത് പോലെയോ അല്ലെങ്കിൽ ലിനക്സിൽ super user command പോലെയോ ഉള്ള ഒന്ന് തനെ ആണ് ഇതും . ആൻഡ്രോയ്ഡ് ലിനക്സ് ബേസ്ഡ് ആണ് അത്കൊണ്ട് ലിനക്സിൽ ഉള്ള പോലെ superuser തന്നെ ആണ് റൂട്ട്.
ഫോൺ റൂട്ട് ചെയ്യാൻ പല മാർഗങ്ങൾ ഉണ്ട് ചില റൂട്ടിംഗ് അപ്പ്‌സ് ഉപയോഗിച്ചോ അല്ലെങ്കിൽ  കസ്റ്റം റികവറി വഴിയോ റൂട്ട് ചെയ്യാം. എന്നാല് ഇന്ന് വരുന്ന മിക്ക ഫോണുകളും റൂട്ട് ചെയ്യാതിരിക്കാൻ വേണ്ടി bootloader lock  ആയിട്ടാണ് വരുന്നത് അതിനാൽ റൂട്ട് ചെയ്യുന്നതിന് മുൻപായി ബുഡ്‌ലോഡർ അൺലോക്ക് ചെയ്യണം .ഓരോ ഫോണിലും ഇത് വ്യത്യസ്തമായിരിക്കും അതിനാൽ കൂടുതൽ വിവരങ്ങൾക്ക് ഗൂഗിൾ /xda യുസ് ചെയ്യുക
ബുഡ്‌ലോഡർ അൺലോക്ക് ചെയ്തത് കഴിഞ്ഞാൽ നിങ്ങളുടെ ഫോണിന് യോജ്യമായ ഒരു റികവറി കണ്ടുപിടിച്ച് ഇൻസ്റ്റാൾ ചെയ്യുക ശേഷം റികവറി ഉപയോഗിച്ച് supersu/magisk ഇൻസ്റ്റാൾ ചെയ്താൽ നിങ്ങളുടെ ഫോൺ റൂട്ട് ആകുന്നതാണ്.
ചില ഫോണുകളിൽ ഇത് വർക് ആവണം എന്നില്ല അതിനാൽ സേർച്ച് ചെയ്തതിനു ശേഷം മാത്രം ചെയ്യുക

റൂട്ടിംഗ് എന്തിന്?
മുൻപ് പറഞ്ഞ പോലെ taking control over yoir phone അതിനു ശേഷം നിങ്ങൾക്ക് എന്തും ചെയ്യാവുന്നതാണ് ചില പ്രധാനപ്പെട്ട കാര്യങ്ങളിൽ ഇവിടെ സൂചിപ്പിക്കാം

. Removing bloatwates...
Pre installed ആയി വരുന്ന സാധാരണ ആയി നമുക്ക് ആവശ്യമില്ലാത്ത അപ്പുകൾ ആണ് bloatwares . റൂട്ട് ചെയ്ത ഫോണുകളിൽ നിന്ന് നമുക്ക് ആവശ്യമില്ലാത്ത എന്തും റിമൂവ് ചെയ്യാവുന്നതാണ്.

Kernel control....
കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞ പോലെ ഫോണിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഒന്നാണ് kernel റൂട്ടെഡ് ഫോണുകളിൽ നമുക്ക് kernel നെ കൺട്രോൾ ചെയ്യാൻ പറ്റും നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പെർഫോർമൻസ് കൂട്ടാനോ കുറക്കാനോ പറ്റും.

ഇൗ ലിസ്റ്റ് ഇങ്ങനെ തുടരും പ്രധാനപെട്ട മറ്റൊരു കാര്യം ആണ് custom roms/kernels നമ്മുടെ ഫോണിന് സപ്പോർട്ട് ചെയ്യുന്ന custom rom/kernel xda developers ഇൽ ലഭ്യമാണ് .
പലതിനും പല കുറവുകളും സൗകര്യങ്ങളും ഉണ്ടാകും അതൊക്കെ അന്വേഷിച്ചതിനു ശേഷം മാത്രം ഇൻസ്റ്റാൾ ചെയ്യുക.
പ്രശസ്തമായ ചില കസ്റ്റം റോമുകൾ ആണ് aosp, aex , rr , etc 

ഇത് പോലെ തന്നെ custom kernel ഉം ലഭ്യമാണ് 
ഇതൊന്നും കൂടാതെ ചില mods ഉം xda ഇൽ ലഭ്യമാണ് Dolby atmos viper4a arise എന്നീ സൗണ്ട് മോടുകളും വിവിധ പെർഫോർമൻസ് മോടുകൾ എല്ലാം ഇങ്ങനെ ലഭ്യമാണ് ഇതൊക്കെ റൂട്ട് ചെയ്ത ഫോണുകളിൽ നമുക്ക് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

എല്ലാത്തിനും ചില  ദോഷങ്ങളും ഉണ്ട് 
എന്താണ് റൂട്ടിംഗ് കൊണ്ടുള്ള ദോഷങ്ങൾ??

റൂട്ടിംഗ് കൊണ്ട് നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് നമ്മുടെ ഡാറ്റ സേഫ് അല്ല എന്നുള്ളത് ആണ്. ഫോൺ നമ്മുടെ കൺട്രോളിൽ ആകുമ്പോൾ ഓരോ അപ് ഇൻസ്റ്റാൾ ചെയ്യുമ്പോഴും നമ്മൾ ശ്രദ്ധിക്കണം ആവശ്യമില്ലാതെ ഒരു ആപ്പിനും റൂട്ട് പെർമിഷൻ നൽകാൻ പാടില്ല .
ഇൗ ഒരു കാരണം കൊണ്ട് തന്നെ മിക്ക banking apps റൂട്ടെഡ് ഫോണുകളിൽ വർക് അവില്ല . ഇത് പരിഹരിക്കാൻ ഉള്ള ഒരു മാർഗം ആണ് magisk ഇത് ഉപയോഗിച്ചാൽ റൂട്ടെഡ് ഫോണുകളിലും bank apps ഉപയോഗിക്കാവുന്നതാണ്.
എന്തും ചെയ്യുമ്പോഴും പൂർണമായി പരിശോധിച്ചതിനു ഉറപ് വരുത്തിയതിന് ശേഷം മാത്രം ചെയ്യുക ആവശ്യമില്ലാത്ത അപ്പസ് , നെറ്റിൽ നിന്ന് നേരിട്ട് കിട്ടുന്ന ഹാക്ക്‌സ് എന്നിവ ഒന്നും ഇൻസ്റ്റാൾ ചെയ്യാതെ ഇരുന്നാൽ നമ്മുടെ ഫോൺ സേഫ് ആയിരിക്കും കഴിയുന്നതും open source softwares ഉപയോഗിക്കുക

പിന്നെ ഉള്ള ഒരു പ്രധാന കാര്യമാണ് soft brick and hard brick.
നമ്മുടെ ഫോണിൽ സപ്പോർട്ട് ആവാത്ത rom/kernel or any file ഫ്ലാഷ് ചെയ്താൽ ഉണ്ടാകുന്ന ഒരു അവസ്ഥ ആണിത് . ബ്രിക് ആവുക എന്നത് ശരിക്കും ബ്രിക് തന്നെ ആനുദ്ദേസിക്കുനത് കല്ല് ആകും പട്ടിയെ എറിയാൻ ഉപയോഗിക്കാം. സോഫ്റ്റ് ബ്രിക് ആയാൽ എളുപ്പത്തിൽ നമുക്ക് ഫോൺ ശരിയാക്കാവുന്നതാണ്  നമ്മുടെ ഫോണിന്റെ സ്റ്റോക് റോം ഫ്ലാഷ് ചെയ്താൽ മതി .
ഹാർഡ് ബ്രിക് ആയ ഫോൺ ശരിയക്കുക എന്നത് നടക്കുന്ന കാര്യം അല്ല jtag തുടങ്ങിയ ചില ഉപകരണങ്ങൾ വെച്ച് ശരിയക്കാൻ പട്ടുമെങ്കിലും റിസ്ക് ആണ് അത്കൊണ്ട് എന്ത് ചെയ്യുമ്പോഴും 2 തവണ എങ്കിലും ചെക്ക് ചെയ്ത് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ചെയ്യുക

NB; postil oro phone root cheyyunath chodichal answer cheyan patila elam netil available aanu go to google and search "root yourphone model" simple ee searchinte kude xda enn kudi addd cheuthal nala methods kittum...
Pine onum ariyathe root cheyan poyit data nashtam ayal njan utharavadhi ayirikunathala search well before doing anything and always take backup of everything before rooting
...തുടരും
എന്തെങ്കിലും മിസ്സ് ആയിട്ടുണ്ടെങ്കിൽ അഡ് ചെയ്യുക

Post a Comment

0 Comments