ഫോൺ റൂട്ടിങ്, അറിയേണ്ട കാര്യം. ഭാഗം 2

ആൻഡ്രോയ്ഡ് നെ കുറിച്ച് ഒരു intro ഫസ്റ്റ് പോസ്റ്റിൽ കിട്ടിയെന്ന് തോന്നുന്നു ഇനി മറ്റു കാര്യങ്ങളിലേക്ക് കടക്കാം.
ഒരു ഫോണിൽ പ്രധാനമായും 5 പാർട്ടീഷൻ ആണുള്ളത് 
System, data, recovery , boot , and efs
System partition ഇൽ ആണ് നമ്മുടെ os ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് സിസ്റ്റം അപ്പ്‌സ് ആയ ക്യാമറാ ഒക്കെ ഇതിൽ ആണ് ഉണ്ടാവുക .
Data partition നമുക്ക് ആവശ്യമായ apps ഇൻസ്റ്റാൾ ചെയ്യാൻ വേണ്ടി ഉള്ള സ്പേസ് ആണ്. സിസ്റ്റം റീഡ്‌ ഒൺലി യും ഡാറ്റ റിയാദ് ആൻഡ് റൈറ്റ് ഉം ആണ്.
Data partition ന്റെ തന്നെ ഒരു ഭാഗം ആണ് മീഡിയ പാർട്ടീഷൻ or internal storage .
Next boot partition 
ഫോണിന്റെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് kernel ആണ് .ഇത് ഉള്ള partition ആണ് ബൂട്. ഫോണിന്റെ ഹാർഡ്‌വേർ എങ്ങനെ പ്രവർത്തിക്കണം എന്ന സോഫ്റ്റ്‌വെയറിന്റെ നിർദേശങ്ങൾ ഹാർഡ്‌വേർ ഇലേക് എത്തിക്കുന്നത് ഈ kernel ആണ് . എത്ര നല്ല പ്രോസസർ ഉണ്ടായാലും നല്ല ഒരു കെർനലും osഉം ഇല്ലെങ്കിൽ ഫോൺ ശോകമായിരികും.
ഫോണിന്റെ പെർഫോർമൻസ് ഈ kernel നെ depend ചെയ്തനുള്ളത്.
Next recovery എല്ലാവർക്കും പരിചയം ഉള്ളത് ആയിരിക്കും ഇത് . ഫോൺ റിസെട് ചെയ്യാൻ എല്ലാവരെയും സഹായിച്ച ഒന്നായിരിക്കും ഇത്.
സാധാരണ ഫോണിൽ വരുന്ന റികവറികൾ കൊണ്ട് വലിയ കാര്യങ്ങൽ ഒന്നും നമുക്ക് ചെയ്യാൻ പറ്റില്ല കൂടുതൽ options ഉള്ള റികവറികൾ ആണ് കസ്റ്റം റികവറീസ് eg;twrp , cwm എന്നിവ.
റികവറികളുടെ കണ്ടുപിടുത്തം ആണ് ഫോൺ റൂട്ടിങ്ങിലും കസ്റ്റം റോമിൽ ഒക്കെ വല്യ മാറ്റം സൃഷ്ടിച്ചത് ഇന്ത്യക്കാരൻ ആയ kausik dutta ആണ് ആദ്യ റികവറി ആയ cwm അവതരിപ്പിച്ചത് ഇതിന് തുടർച്ചയായി മറ്റു പല റികവറികൾ വന്നു ഇന്ന് ഇളവരും ഉപയോഗിക്കുന്നത് twrp ആണ്.
Next efs partition ഫോണിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം ആണിത് ഫോണിന്റെ imei no ഒക്കെ ഇതിൽ ആണ് സൂക്ഷിച്ചിരിക്കുന്നത് . റൂട്ട് ചെയ്യുമ്പോഴും കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യുന്നതിന് ഒക്കെ മുന്നയി ഇത് backup ചെയ്യുന്നത് നന്നായിരിക്കും.

അടുത്ത ഭാഗം ഉടൻ 

Post a Comment

0 Comments